ജയ്പുര്‍: വീണ്ടും ഒരു ആണ്‍കുഞ്ഞിനായി മോഹിച്ചു, അഞ്ച് ആണ്‍കുട്ടികളുള്ള ദമ്പതികള്‍ ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി. ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടിയ ആറ് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. രാജസ്ഥാനിലെ ജലരപട്ടണിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. ലോക ബാലികാദിനത്തിലാണ് സംഭവം അരങ്ങേറിയത്. അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദമ്പതികള്‍ ഏഴാമതും പ്രതീക്ഷിച്ചത് ആണിനെയായിരുന്നു. എന്നാല്‍ ഏഴാമതും പിറന്നത് കുഞ്ഞ് പെണ്ണായതിനാല്‍ അതിനെ ഉപേക്ഷിക്കാന്‍ ഇവര്‍ തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കല്ലിട്ട് മൂടികയായിരുന്നു. 40 കാരനായ വീരംലാലിനും 35 കാരിയായ സോറാം ഭായിക്കും നിലവില്‍ ഒരു പെണ്‍കുട്ടിയുണ്ട്. പക്ഷെ ഒരു ആണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹത്തിലായിരുന്നു ഇരുവരും. ഇതിനാലാണ് ഇവര്‍ കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ മരണത്തിനിടയാക്കിയതിന് ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ അഞ്ചിനാണ് സോറാം ഭായി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ട സോറാഭായിയും ഭര്‍ത്താവും ജലരപട്ടണിലെ ഫുഡ് കോര്‍പ്പറേഷന്‍ ഹൗസിന് സമീപം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിച്ച കുഞ്ഞിന്റെ മുകളില്‍ കല്ലിട്ടു മൂടുന്നത് ശ്രദ്ധയില്‍ പെട്ട പ്രദേശ വാസിയായ കുട്ടി വിവരം നാട്ടുകകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. കുട്ടിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സയ്ക്ക വിധേയയാക്കിയെങ്കിലും മരിച്ചു. പെണ്‍ഭ്രൂണ ഹത്യ ഏറ്റവും അധികം നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍.
ആണ്‍കുഞ്ഞിനായി മോഹിച്ചു, ഏഴാമതും പിറന്നത് പെണ്‍കുഞ്ഞ്; ദമ്പതികള്‍ പിറന്ന കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി; പിന്നീട് സംഭവിച്ചത്