ഹൈദരാബാദ് : ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി സ്വന്തം ആവശ്യത്തിനായി വീട് നിര്‍മ്മിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പുതിയ വാര്‍ത്ത. എന്നാല്‍ ബാഹുബലിയിലൂടെ മഹിഷ്മതിയെന്ന വലിയ രാജ്യത്തെ അതിമനോഹരമായി രൂപകല്‍പന ചെയ്ത രാജമൗലി സ്വന്തം വീട് നിര്‍മ്മിക്കുമ്പോള്‍ എന്തെങ്കിലും പ്രതേകത ഉണ്ടാകുമെന്നാണ് സിനിമാലോകവും പറയുന്നത്. ആഢംബരം ആഗ്രഹിക്കാത്ത രാജമൗലി വീട് നിര്‍മ്മിക്കാനായി തെലുങ്കാന സംസ്ഥാനത്തിലെ കട്ടന്‍ഗോര്‍ മണ്ഡലില്‍ 100 ഏക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവിടെ സ്വപ്നഭവനം നിര്‍മ്മിക്കുന്നത് രാജമൗലിയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാകും, അതുകൊണ്ട്തന്നെ ഈ വീട് എങ്ങനെയായിരിക്കും എന്നതും കൗതുകകരമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിച്ച സംവിധായകന്‍ കൂടിയാണ് രാജമൗലി.

എന്നാല്‍ ഇതുവരെ ആഢംബര കാറുകളോ വലിയ അപാര്‍ട്ട്മെന്റുകളോ സ്വന്തമായി ഇല്ല. തന്റെ സ്വഭാവം പോലെ തന്നെ ജീവിതവും വളരെ ലളിതമായി കൊണ്ടുപോകാനാണ് രാജമൗലിക്ക് ഇഷ്ടം. ചെയ്യുന്ന സിനിമകള്‍ ബ്രഹ്മാണ്ഡമാണെങ്കിലും ജീവിതത്തില്‍ ഒരു ആഢംബരത്തിനും രാജമൗലിയെ കിട്ടില്ല. അത്‌കൊണ്ടാണ് വീടുനിര്‍മ്മിക്കാനായി നൂറ് ഏക്കര്‍ സ്ഥലം വാങ്ങിയപ്പോള്‍ വര്‍ത്തയായതും. കാരണം നമ്മള്‍ ആഗ്രഹിക്കുംപോലെ ആഢംബര ബംഗ്ലാവ് നിര്‍മ്മിക്കുകയല്ല രാജമൗലിയുടെ ലക്ഷ്യം. മറിച്ച് കൃഷി ആയിരിക്കും രാജമൗലിയുടെ പ്രധാന അജണ്ട. അത്‌കൊണ്ട് ഇതേ സ്ഥലത്ത് വലിയൊരു ഫാം ഹൗസും ചെറിയ രണ്ട് വീടുകളും പണിയാനാണ് രാജമൗലിയുടെ ഇപ്പോഴത്തെ പദ്ധതി. കഴിഞ്ഞ വര്‍ഷം വാങ്ങിച്ച ഈ സ്ഥലത്ത് ഫാം ഹൗസിന്റെ പണി പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ബാഹുബലി സിനിമയില്‍ നിന്ന് 25 കോടി രൂപ പ്രതിഫലം പറ്റിയത് കൂടാതെ ലാഭത്തിന്റെ മൂന്നില്‍ ഒന്നും രാജമൗലിക്ക് സ്വന്തമാണ്.