
നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. പഞ്ചാബി സ്റ്റൈലിലായിരുന്നു ചടങ്ങുകള്‍. ആട്ടവും പാട്ടുമൊക്കെയായി ഏറെ രസകരമായതും ആര്‍ഭാടം നിറഞ്ഞതുമായിരുന്നു ചടങ്ങുകള്‍. ഭാവന, ആസിഫ് അലി, ആശ ശരത്ത്, സിബി മലയില്‍, ഹരിശ്രീ അശോകന്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ജനുവരിയിലാണ് വിവാഹം.
https://www.youtube.com/watch?time_continue=336&v=U9N2cNdsR5Q
