ആടുകളെ വിഴുങ്ങി വിശ്രമിക്കുകയായിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി.

  • Post category:news
  • Reading time:1 min read
You are currently viewing ആടുകളെ വിഴുങ്ങി വിശ്രമിക്കുകയായിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി.

മലേഷ്യ: രണ്ട് ആടുകളെ വിഴുങ്ങിയ ഭീമന്‍ പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മലേഷ്യയിലെ ഉള്‍നാടന്‍ ഗ്രാമമായ പാഹാങ്ങിലാണ് സംഭവം. രണ്ട് ആടുകളെ വിഴുങ്ങിയ ശേഷം ഒന്നനങ്ങാന്‍ പോലും കഴിയാതെ കിടക്കുകയായിരുന്ന 16 അടിയോളം നീളമുള്ള ഭീമന്‍ പാമ്പിനെ ഗ്രാമവാസികളാണ് കണ്ടെത്തിയത്.

വയറിനു നടുവിലായി മുഴച്ച് നില്‍ക്കുന്നത് ഇനിയും ദഹിച്ചിട്ടില്ലാത്ത ഇരകളാണെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഇത്രയും ഭീമാകാരനായ പെരുമ്പാമ്പിനെ ഇതുവരെയും കണ്ടിട്ടില്ലെന്ന് ഗ്രാമവാസികള്‍ അറിയിച്ചു. പെരുമ്പാമ്പിനെ പിടികൂടി ആദ്യം കൊല്ലാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അതിന്റെ വായ മൂടിക്കെട്ടി, ട്രക്കില്‍ കയറ്റി ഗ്രാമത്തിനു പുറത്തുള്ള കാട്ടിലെത്തിച്ച് സ്വതന്ത്രനാക്കി.

https://www.youtube.com/watch?v=BCpOxwIcg1M

0Shares