
കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമായിരുന്നു സുന്ദരിയായ യുവതി ഹോളിവുഡ് സൂപ്പര്‍ നായിക ആഞ്ജലീന ജോളിയെപോലെയാകാന്‍ അന്‍പതില്‍ അധികം ശസ്ത്രക്രിയ നടത്തി എന്നപേരില്‍ ഉള്ള വിരൂപമായ ചിത്രം. നമ്മുടെ രാജ്യത്തും ഈ ചിത്രം വ്യാപകമായി പ്രചരിക്കുകയുണ്ടായി. പലരും വന്‍ വിമര്‍ശനമാണ് പെണ്‍കുട്ടിക്കെതിരെ ഉന്നയിച്ചത്. ‘ഇവള്‍ക്ക് ഇത്രയും വന്നാല്‍ പോര’ എന്ന് വരെ പറഞ്ഞവര്‍ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍.

എന്നാല്‍ ഇതെല്ലാം താന്‍ ആളുകളെ പറ്റിക്കാന്‍ ഇട്ടതാണെന്നാണ് പെണ്‍കുട്ടി ഇപ്പോള്‍ പറയുന്നത്. ഇറാന്‍ സ്വദേശിയായ 19കാരി സബര്‍ താഹറാണ് ഇപ്പോള്‍ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ആ ചിത്രങ്ങളെല്ലാം ഫോട്ടോ ഷോപ്പും, മെയ്ക്കപ്പുമാണെന്നാണ് ഇപ്പോള്‍ പെണ്‍കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. ഇതെല്ലാം കലാപരമായി ആത്മ സംതൃപ്തി നേടാന്‍ ചെയ്തതാണെന്നാണ് സബര്‍ പറയുന്നത്.
