ബെയ്ജിംഗ്: ആജീവനാന്തം അടിച്ചു ഫിറ്റാവാനുള്ള മദ്യം വീട്ടിലെത്തിക്കും, അത് വെറും ഒരുലക്ഷം രൂപയ്ക്ക്. ഇത് ഭാവന അല്ല, മദ്യപന്മാര്‍ക്കായി വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചത് ചൈനയിലെ ഒരു മദ്യകമ്പനിയാണ്. ജിയാങ് ഷിയാവോ ബെയ് മദ്യ കമ്പനിയാണ് പുതിയ ഓഫറുമായി രംഗത്തെത്തിയത്. നവംബര്‍ 11 ന് ആരംഭിക്കുന്ന ചൈനയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഉത്സവമായ ഡബിള്‍ പതിനൊന്നിനോട് അനുബന്ധിച്ചാണ് കിടിലന്‍ ഓഫര്‍ വന്നത്. ഭാഗ്യശാലികളായ 99 പേര്‍ക്കാണ് മദ്യം ലഭിക്കുക. ചോളത്തില്‍ നിന്ന് തയാറാക്കുന്ന ചൈനീസ് മദ്യമായ ബൈജിയും ആജിവനാന്തം ലഭിക്കും.
1695 ഡോളര്‍ അതായത് ഏകദേശം 1,09,914 രൂപ ആണ് നല്‍കേണ്ടത്. മാസം തോറും 12 പെട്ടി മദ്യമാണ് വീട്ടില്‍ എത്തുക. ഇ കൊമേഴ്‌സ് സൈറ്റായ ആലിബാബയുടെ ബിസിനസ് ടു കസ്റ്റമര്‍ പ്ലാറ്റ് ഫോമായ ടി മാളിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം വീട്ടിലെത്തും. 12 പെട്ടി യില്‍ 144 കുപ്പി മദ്യം ലഭിക്കും. തെക്ക് പടിഞ്ഞാറന്‍ നഗരമായ ചോങ്ക്വിങ്ങിലാണ് മദ്യ കമ്പനിയുടെ ആസ്ഥാനം.