ആചാരം ലംഘിച്ച് മലചവിട്ടി മുപ്പത്തൊന്നുകാരി ശബരിമലയില്‍; പോലീസ് നടപ്പന്തലില്‍ വെച്ച് തടഞ്ഞ്നിര്‍ത്തി തിരിച്ചയച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ആചാരം ലംഘിച്ച് മലചവിട്ടി മുപ്പത്തൊന്നുകാരി ശബരിമലയില്‍; പോലീസ് നടപ്പന്തലില്‍ വെച്ച് തടഞ്ഞ്നിര്‍ത്തി തിരിച്ചയച്ചു

പത്തനംതിട്ട: ശബരിമല: മല ചവിട്ടി മുപ്പത്തൊന്നുകാരി ശബരിമലയിലെത്തി. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിനി പാര്‍വതിയാണ് മല ചവിട്ടിയത്. എന്നാല്‍ സംശയം തോന്നിയ പോലീസ് നടപ്പന്തലില്‍ വെച്ച് പാര്‍വതിയെ പിടികൂടുകയായിരുന്നു. നിലവില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദീയമല്ല.

പമ്പയില്‍ വനിതാ പോലീസുകാരുടെയും ദേവസ്വം ഗാര്‍ഡുകളുടെയും പരിശോധനയ്ക്ക് ശേഷമാണ് വനിതകളെ മല ചവിട്ടാന്‍ അനുവദിക്കാറുള്ളത്. തിരിച്ചറിയല്‍ കാര്‍ഡ് ഇവിടെ പരിശോധിക്കാറുണ്ട്. ഇതിനെ മറികടന്ന് പാര്‍വതി എങ്ങനെയാണ് നടപ്പന്തല്‍ വരെ എത്തിയതെന്ന കാര്യം പോലീസിനെയും ദേവസ്വം അധികൃതരെയും കുഴയ്ക്കുന്നുണ്ട്.

രാവിലെ പതിനൊന്നുമണിയോടെ സന്നിധാനത്തെ വലിയ നടപ്പന്തലിലെത്തിയ ഇവരെ സംശയം തോന്നിയ പോലീസുകാരാണ് തടഞ്ഞത്. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും 31 വയസാണ് ഇവരുടെ പ്രായമെന്ന് കണ്ടെത്തുകയായിരുന്നു.

0Shares