ആഘോഷം അതിര് കടന്നു: ഗായകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ആഘോഷം അതിര് കടന്നു: ഗായകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

അ​ഡീ​സ് അ​ബാ​ബ(എ​ത്യോ​പ്യ): ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ എ​ത്യോ​പ്യ​യി​ലെ ഒരു നഗരത്തിൽ ഗായകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ദാ​ദി ഗെ​ല​ൻ എന്ന ഗായകനാണ് കൊല്ലപ്പെട്ടത്. ഒരു സ്ഥാപനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഗാ​നം ആലപിക്കുന്നതിനിടെയാണ് സംഭവം.

ഉദ്‌ഘാടനച്ചടങ്ങിൽ ആഘോഷം അതിര്കടന്നതാണ് ഗായകൻ്റെ മരണത്തിന് ഇടയാക്കിയതെന്ന ആരോപണവും ഉയർന്നു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ഥി​ക​ള്‍ ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ച​താ​യും അതിൽ ഒ​രു ബു​ള്ള​റ്റാ​ണ് ഗായകന്റെ ദേഹത്ത് പതിച്ചതെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

0Shares