ആഗ്രഹിച്ചത് നഴ്സ് ആകാന്‍; എത്തിപ്പെട്ടത് മോഡലിംഗില്‍; അവിടെ പലരും ശാരീരികമായി ഉപയോഗിച്ചപ്പോള്‍ തെരഞ്ഞെടുത്തത് പോണ്‍ സിനിമകള്‍;ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിന്റെ ജീവിതം ഇങ്ങിനെയാണ്‌

  • Post category:news
  • Reading time:2 mins read
You are currently viewing ആഗ്രഹിച്ചത് നഴ്സ് ആകാന്‍; എത്തിപ്പെട്ടത് മോഡലിംഗില്‍; അവിടെ പലരും ശാരീരികമായി ഉപയോഗിച്ചപ്പോള്‍ തെരഞ്ഞെടുത്തത് പോണ്‍ സിനിമകള്‍;ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിന്റെ ജീവിതം ഇങ്ങിനെയാണ്‌

ചെറുപ്പത്തിലേ കായിക വിനോദങ്ങളില്‍ താത്പരയായിരുന്നു സണ്ണിയ്ക്ക് ഒരു നഴ്‌സ് ആകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ എത്തിപ്പെട്ടത് മോഡലിങ് രംഗത്താണ്. മോഡലിങിലും പോണ്‍ ചിത്രങ്ങളിലും അഭിനയിക്കുന്നതിന് മുന്‍പേ സണ്ണി ജെര്‍മന്‍ ബേക്കറിയിലും, ടാക്‌സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭത്തിലും ജോലി നോക്കിയിരുന്നു. തുടര്‍ന്ന് മോഡലിങ് രംഗത്ത് എത്തിയത്. മോഡലിങ് രംഗത്ത് പിടിച്ചു നില്‍ക്കാന്‍ മേനി പ്രദര്‍ശനം കൂടിയെ തീരൂ എന്ന് സണ്ണി ലിയോണ്‍ തിരിച്ചറിഞ്ഞു. അവിടെയും പലരും നടിയെ ശാരീരികമായി ഉപയോഗിച്ചു. അതിലും ഭേദം പോണ്‍ സിനിമകളാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മോഡലിങ് രംഗത്ത് നിന്ന് പതിയെ സണ്ണി ലിയോണ്‍ പോണ്‍ സിനിമകളിലേക്ക് മാറിയത്.

സണ്ണി ലിയോണിന് ബോളിവുഡ് സിനിമയിലേക്ക് അവസരം ലഭിയ്ക്കുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സണ്ണി. ഷോയിലൂടെ തന്റെ ചിരിയിലൂടെയും സംസാരത്തിലൂടെയും സണ്ണി ആരാധകരെ നേടിയെടുത്തു. ആ ഇടയ്ക്കാണ് സംവിധായകന്‍ മഹേഷ് ഭട്ട് റിയാലിറ്റി ഷോയുടെ വേദിയിലെത്തിയത്. സണ്ണിയെ കണ്ട് ഇഷ്ടപ്പെടുകയും സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ മഹേഷ് ഭട്ടിന്റെ ഓഫര്‍ സ്വീകരിച്ച് സണ്ണി ലിയോണ്‍ ബിഗ് ബോസിന്റെ വീട്ടില്‍ നിന്നും ഇറങ്ങി.

ജിസം ടു എന്ന ചിത്രത്തിലൂടെയാണ് സണ്ണിയുടെ ബോളിവുഡ് അരങ്ങേറ്റം. ബിപാഷ ബസുവും ജോണ്‍ എബ്രഹാമും താരജോഡികളായി എത്തിയ, 2003 ല്‍ പുറത്തിറങ്ങിയ ജിസം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ജിസം ടു. കഥ സണ്ണിയ്ക്ക് ഇഷ്ടപ്പെടുകയും താരം ആ സിനിമ ചെയ്യുകയും ചെയ്തു. 2012 ല്‍ പുറത്തിറങ്ങിയ ജിസം 2 വാണിജ്യ വിജയം നേടിയതോടെ സണ്ണി ലിയോണും ശ്രദ്ധിക്കപ്പെട്ടു.

ജിസം ടുവിന് ശേഷം സണ്ണി വേറെയും ചില ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചു. ഒടുവില്‍ എക്ത കപൂറിന്റെ രാഗിണി എംഎംഎസ് 2 എന്ന സൂപ്പര്‍നാച്വറല്‍ ത്രില്ലര്‍ ചിത്രം സണ്ണിയെ തേടിയെത്തി. ആ സിനിമയിലെ ചില പാട്ടുകളാണ് സണ്ണി ലിയോണിന് ഇന്നുള്ള ജനശ്രദ്ധ നേടിക്കൊടുത്തത്. മീറ്റ് ബ്രോസ്, യോ യോ ഹണി സിംഗ്, ബേബി ഡോള്‍, ചാര്‍ ബോടല്‍ വോട്ക തുടങ്ങിയ പാട്ടുകളിലെ സണ്ണിയുടെ ഡാന്‍സും പ്രകടനും വളരെ പെട്ടന്ന് ആരാധകരില്‍ തരംഗമായി. ബോളിവുഡില്‍ സണ്ണി ലിയോണ്‍ ഇന്ന് വെറുമൊരു പോണ്‍ സ്റ്റാറല്ല. റായിസ് എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം ഒരു ഗാനരംഗത്ത് കൂടെ അഭിനയിച്ചതോടെ സണ്ണി ലിയോണിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നു.

0Shares