ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടിയ വനിതാ നേതാവും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുമായ ജെസീന്ത ആര്‍ഡേണ്‍ വിവാഹിതയാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടിയ വനിതാ നേതാവും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുമായ ജെസീന്ത ആര്‍ഡേണ്‍ വിവാഹിതയാകുന്നു

വെല്ലിംഗ്ടണ്‍: ഭരണ നിപുണതകൊണ്ട് ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടിയ വനിതാ നേതാവും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുമായ ജെസീന്ത ആര്‍ഡേണ്‍ വിവാഹിതയാകുന്നു. കാമുകനും അവരുടെ മകളുടെ പിതാവുമായ ക്ലാര്‍ക്ക് ഗേഫോഡാണ് വരൻ. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ ഇവർക്കൊരു പെൺകുഞ്ഞുമുണ്ട്.

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായ ജെസീന്ത ആര്‍ഡേണ്‍ വിവാഹിതയാകുന്നു എന്ന വാർത്ത ഇപ്പോൾ ലോകശ്രദ്ധയാകർഷിക്കുകയാണ്. അടുത്തിടെ ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ “രാജ്യം കൊലയാളികള്‍ക്കൊപ്പമല്ല, കൊല്ലപ്പെട്ടവര്‍ക്കൊപ്പമെന്ന” പ്രസ്താവന ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒപ്പം പൊതുവേദിയില്‍ ഹിജാബ് ധരിച്ച്‌ മുസ്ലിം സമുദായത്തോടുള്ള തന്‍റെ ബഹുമാനവും അവര്‍ പ്രകടമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവര്‍ക്കും പെണ്‍കുട്ടി പിറന്നത്. കുട്ടിയുടെ ജനനം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ജെസീന്ത.

ഇപ്പോഴിതാ ഇവരുടെ വിവാഹ വാർത്ത ആഘോഷിക്കുകയാണ് രാജ്യം.ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്മെന്‍റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നുമാണ് ഇരുവരുടെയും വക്താവ് പറഞ്ഞത്. 2012ലാണ് ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും തമ്മില്‍ കണ്ടുമുട്ടുന്നത്.

ന്യൂസിലാന്‍ഡിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ജെസീന്ത. അതിനപ്പുറം പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിന് ജന്മം നൽകിയ മാതാവ്. കുഞ്ഞിന് മൂന്നുമാസം പ്രായമുള്ളപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലെത്തി ന്യൂസിലന്‍ഡിലെ ‘പ്രഥമ ശിശു’വും ചരിത്രം സൃഷ്ടിച്ചു.

0Shares