
വാഷിങ്ടണ്‍: ശാസ്ത്രലോകം മുഴുവന്‍ കാത്തിരിക്കുകയാണ് ആ കാഴ്ച കാണാന്‍. അമേരിക്ക മുഴുവനായും ഇരുട്ടിലാകുന്ന ആ അത്യപൂര്‍വമായ നിമിഷത്തെയാണ് അമേരിക്ക സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. ഈ മാസം 21 ന് തിങ്കളാഴ്ച ദിവസം സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയും. ഈ സമയം നട്ടുച്ചക്ക് പോലും അമേരിക്കയിലെ നഗരങ്ങള്‍ മുഴുവനായും ഇരുട്ടിലാകുമെന്നാണ് ലോകശാസ്ത്ര നിരീക്ഷകര്‍ പറയുന്നത്. ഈ അപൂര്‍വ പ്രതിഭാസം കാണാനും ഗവേഷണം നടത്താനുമായി ശാസ്ത്രജ്ഞര്‍ തയ്യാറായി കഴിഞ്ഞു. സൂര്യഗ്രഹണം കാണാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കിനാല്‍ കഴിഞ്ഞ വര്‍ഷം തന്നെ ഹോട്ടലുകള്‍ എല്ലാം ബുക്കിംങ് തീര്‍ന്നിരുന്നു.

അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണ്ണഗ്രഹണമായിരിക്കും ഓഗസ്റ്റ് 21 നു ഉണ്ടാവാന്‍ പോകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂര്യഗ്രഹണം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇത്രയും നന്നായി കാണാന്‍ പറ്റുന്ന തരത്തില്‍ 1970 നു ശേഷം ഒരു സൂര്യഗ്രഹണം ഇവിടെ ഉണ്ടായിട്ടില്ലെന്നും പന്ത്രണ്ടു സ്റ്റേറ്റുകളില്‍ ഉള്ളവര്‍ക്ക് ഇത് കാണാന്‍ കഴിയുമെന്നും നാഷവില്ലെയിലെ സോളാര്‍ ഫെസ്റ്റ് സംഘാടകര്‍ പറയുന്നു.
