ആകാശ യാത്രക്കിടെ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം തകര്‍ന്നു വീണു; മരണം മുന്നില്‍ കണ്ട പൈലറ്റുമാര്‍ പിന്നീട് ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing ആകാശ യാത്രക്കിടെ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം തകര്‍ന്നു വീണു; മരണം മുന്നില്‍ കണ്ട പൈലറ്റുമാര്‍ പിന്നീട് ചെയ്തത്


നാസിക് (മഹാരാഷ്ട്ര): ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ നാസിക്കിലാണ് വിമാനം തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാര്‍ വിമാനത്തിലുണ്ടായിരുന്നു ഇവര്‍ പരിക്കുകളോട് രക്ഷപ്പെട്ടു. വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടത്തിവരികയാണ്.

https://www.youtube.com/watch?v=6-zMp5OTctY

പറന്നു പോവുകയായിരുന്ന വിമാനം നാസിക്കിലെത്തിയപ്പോള്‍ തകരുകയായിരുന്നു. ഈ സമയം മരണം മുന്നല്‍ കണ്ട പൈലറ്റുമാര്‍ പാരച്യൂട്ടിന്റെ സഹായത്തോടെ രക്ഷപെടുകയായിരുന്നു. ഇവര്‍ക്ക് സാരമായ പരിക്കുണ്ടെന്നാണ് വിവരം. വിമാനം പൂര്‍ണമായും തകര്‍ന്നു. ജനസാന്ദ്രത കുറവായ പ്രദേശമായതിനാല്‍ മറ്റാര്‍ക്കും പരിക്കില്ല.

0Shares