ആകാശവാണി ഡല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്തകള്‍ നിര്‍ത്തുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ആകാശവാണി ഡല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്തകള്‍ നിര്‍ത്തുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്തകളുടെ സംപ്രേഷണം ആകാശവാണി നിര്‍ത്തുന്നു. ഇതുവരെ ഡല്‍ഹിയില്‍ നിന്ന് സംപ്രേഷണം ചെയ്തിരുന്ന പ്രാദേശിക വാര്‍ത്തകള്‍ മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നു സംപ്രേഷണം ചെയ്യണമെന്നാണ് നിര്‍ദേശം.


മലയാളത്തിനു പുറമെ, അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ വാര്‍ത്തകളും ഇനി മുതല്‍ ഡല്‍ഹി നിലയത്തില്‍ നിന്നും സംപ്രേഷണം ചെയ്യുകയില്ല. മലയാളം തിരുവനന്തപുരത്തു നിന്നും അസമീസ്-ഗുവാഹാട്ടി, ഒഡിയ-കട്ടക്ക്, തമിഴ്-ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും സംപ്രേഷണം ചെയ്യണമെന്നുമാണ് പ്രസാര്‍ ഭാരതി നിര്‍ദ്ദേശിക്കുന്നത്.

0Shares