ആംബുലന്‍സുകള്‍ക്കും അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞില്ല; ഇടുങ്ങിയ വഴിയും കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കവും വില്ലനായി..

  • Post category:news
  • Reading time:1 min read
You are currently viewing ആംബുലന്‍സുകള്‍ക്കും അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞില്ല; ഇടുങ്ങിയ വഴിയും കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കവും വില്ലനായി..

മുംബൈ: ഡോംഗ്രിയില്‍ നാല് നില കെട്ടിടം തകർന്നത് കാലപ്പഴക്കം കൊണ്ടാണെന്ന് റിപ്പോർട്ട്.
അപകടത്തിൽ ഇതുവരെ 11 പേര് കൊല്ലപ്പെട്ടതായാണ് വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്നും തുടരുകയാണ്. ഇന്നലെയാണ് അപകടമുണ്ടായത്. നിരവധി കുടുംബങ്ങൾ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപെട്ടതാണ് അപകടത്തിൻ്റെ വ്യാപ്ത്തി കൂടിയത്. വളരെ ജാഗ്രതയോടെയാണ്‌ രക്ഷാപ്രവർത്തനം നടത്തുന്നത്. കുട്ടികളടക്കം നിരവധിപേർ അപകട സമയം കെട്ടിടത്തിലുണ്ടായിരുന്നു. അഗ്‌നിശമന സേനാംഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബറ്റാലിയനുകളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ഏകദേശം 100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. എണ്‍പതോളം കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വെള്ളം കയറിയ പ്രദേശമാണിത്. വെള്ളപ്പൊക്കം കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമായതാകാമെന്നാണ് വിലയിരുത്തൽ. നിരവധി കെട്ടിടങ്ങള്‍ക്ക് നടുവിലുള്ള സ്ഥലമായതിനാൽ ഇടുങ്ങിയ വഴി രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. ആംബുലന്‍സുകള്‍ക്കും അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനം നീളൻ കാരണവും ഇതുതന്നെയാണ്. തകര്‍ന്ന കെട്ടിടത്തിൻ്റെ കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളും കൈയില്‍ ചുമന്ന് മാറ്റേണ്ട അവസ്ഥയാണ്.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. സുഗമമായ രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തുനിന്ന് വിട്ടുനില്‍ക്കാന്‍ മുംബൈ പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കെട്ടിടത്തിലുണ്ടായിരുന്നവർക്ക് അഭയം നല്‍കുന്നതിനായി ഇമാംവാഡ മുനിസിപ്പല്‍ സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്.

0Shares