ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക്‌ ഇനി സംവരണം ഇല്ല; ലോക്സഭയിലേയും രാജ്യസഭയിലേയും ആംഗ്ലോ ഇന്ത്യന്‍ സംവരണം എടുത്ത് കളഞ്ഞ് കേന്ദ്ര മന്ത്രിസഭ

  • Post category:news
  • Reading time:1 min read
You are currently viewing ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക്‌ ഇനി സംവരണം ഇല്ല; ലോക്സഭയിലേയും രാജ്യസഭയിലേയും ആംഗ്ലോ ഇന്ത്യന്‍ സംവരണം എടുത്ത് കളഞ്ഞ് കേന്ദ്ര മന്ത്രിസഭ

ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക്‌ ഇനി സംവരണം ഇല്ല. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് സംവരണം നിര്‍ത്തലാക്കിയതായി തീരുമാനം എടുത്തത്. ജനുവരി 25ന് ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാര്‍ക്കും പട്ടിജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സംവരണം അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ ഈ നടപടി.

എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരുടെ സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് സംവരണം എടുത്തു കളഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

543 സീറ്റുകളില്‍ 85 സീറ്റുകള്‍ പട്ടികജാതിക്കും 47 സീറ്റുകള്‍ പട്ടികവര്‍ഗത്തിനുമായിട്ടായിരുന്നു സംവരണം ചെയ്തിരിക്കുന്നത്. ഇതിനു പുറമെയാണ് രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയ്ക്കും ലോക്‌സഭയില്‍ പ്രാതിനിധ്യം കൊടുത്തിരുന്നത്.

 

0Shares