‘അ​സെ​ന്‍ഡ് 2020’; കേരളാ സ​ര്‍ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സംഗമത്തിന് തുടക്കം

  • Post category:news
  • Reading time:1 min read
You are currently viewing ‘അ​സെ​ന്‍ഡ് 2020’; കേരളാ  സ​ര്‍ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സംഗമത്തിന് തുടക്കം

സം​സ്​​ഥാ​ന സ​ര്‍ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​മാ​യ ‘അ​സെ​ന്‍ഡ് 2020’ന് തുടക്കം. എ​റ​ണാ​കു​ളം ലു​ലു ബോ​ള്‍ഗാ​ട്ടി ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെന്‍ററി​ല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി നടക്കുന്ന സംഗമത്തിൽ ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ ത​ല​ത്തി​ലെ വ്യ​വ​സാ​യി​ക​ളും നി​ക്ഷേ​പ​ക​രു​മ​ട​ക്കം 2000ത്തി​ല്‍പ​രം പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

നൂ​റു കോ​ടി​യി​ലേ​റെ മു​ത​ല്‍മു​ട​ക്കു​ള്ള 18 മെ​ഗാ സം​രം​ഭ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റി​ല്‍പ​രം വ്യ​വ​സാ​യ പ​ദ്ധ​തി​ക​ളാ​ണ് നി​ക്ഷേ​പ​ക​ര്‍ക്ക് മു​ന്നി​ല്‍ സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 2000 ഏ​ക്ക​റാ​ണ്​ പ​ദ്ധ​തി​ക​ള്‍ക്കാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടി​സ്​​ഥാ​ന സൗ​ക​ര്യം, പെ​ട്രോ കെ​മി​ക്ക​ല്‍സ്, പ്ര​തി​രോ​ധം, കാ​ര്‍ഷി​ക-​ഭ​ക്ഷ്യ​സം​സ്ക​ര​ണം എ​ന്നി​വ മു​ത​ല്‍ ഇ​ല​ക്ട്രോ​ണി​ക് ഹാ​ർ​ഡ്​​വെ​യ​ര്‍, വി​നോ​ദ​സ​ഞ്ചാ​രം, തു​റ​മു​ഖ​ങ്ങ​ള്‍വ​രെ നീ​ളു​ന്ന​താ​ണ്​ പ​ദ്ധ​തി​ക​ൾ.

0Shares