
അഹമ്മദാബാദ്: പല നവജാതശിശുക്കളും അത്ഭുതമായി പിറക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ അഹമ്മദാബാദില്‍ വായയില്‍ പല്ലുകളുമായി ജനിച്ച നവജാതശിശു എല്ലാവര്‍ക്കും അതിശയമാണ്. ഹരീഷ് നികിത ദമ്പതികളുടേതായിരുന്ന കുട്ടിയുടെ ജനനം വായില്‍ ഏഴ് പല്ലുകളുമായിട്ടായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. കുട്ടി ജനിച്ച ഉടന്‍ അമ്മയ്ക്ക് കുട്ടിയെ മുലയൂട്ടാനും സാധിച്ചില്ലായിരുന്നു. തുടര്‍ന്ന് നവജാത ശിശുവിന്റെ പല്ലുകള്‍ രണ്ടുഘട്ടമായി നടത്തിയ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.

കുട്ടിയുടെ താഴത്തെ മോണയിലാണ് ഏഴു പല്ലുകള്‍ കണ്ടെത്തിയത്. രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയയില്‍ ആദ്യം നാലു പല്ലുകളും പിന്നീട് മൂന്നു പല്ലുകളും നീക്കം ചെയ്തു. 3000 കുട്ടികളില്‍ ജനിച്ചാല്‍ അതില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കാറുള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, പൂര്‍ണവളര്‍ച്ചയെത്തിയ പല്ലുകളുമായി ശിശു ജനിക്കുന്നതു ലോകത്ത് ആദ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
