മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സ്പിന്നര്‍ ആര്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയും ഒഴിവാക്കി.ലെഗ് സ്പിന്നര്‍ അമിത് മിശ്ര, ഓഫ് സ്പിന്നറും ജമ്മു കശ്മീര്‍ താരവുമായ പര്‍വേസ് റസൂല്‍ എന്നിവര്‍ ടീമിലെത്തി.അതേസമയം ഇന്ത്യയുടെ ബൗളിംഗ് കുന്തമുനകളായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു
15 അംഗ ടീമില്‍ നേരത്തെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹാല്‍ സ്ഥാനം നേടിയിരുന്നു. 2014ല്‍ ഏകദിനത്തില്‍ അരങ്ങേറിയ പര്‍വേസ് റസൂല്‍ ആദ്യമായാണ് ഇന്ത്യന്‍ ട്വന്റി20 ടീമിലെത്തുന്നത്. അരങ്ങേറ്റ മല്‍സരത്തില്‍ റസൂല്‍ ബംഗ്ലാദേശിനെതിരെ രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ സാഹ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്നു വിക്കറ്റ് എടുത്ത പ്രകടനമാണ് റസൂലിനെ ഇപ്പോള്‍ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് അമിത് മിശ്രയ്ക്ക് തുണയായത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് മല്‍സരങ്ങളാണ ഉള്ളത്. ആദ്യ മല്‍സരം റിപ്പബ്‌ളിക് ദിനത്തില്‍ കാണ്‍പൂരില്‍ വെച്ച് നടക്കും.
അശ്വിനും ജഡേജയും പുറത്ത് ; പര്‍വേസ് ഇടം നേടി