അശ്ലീല ഓഡിയോ വിവാദം: മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് സൂചന.

  • Post category:news
  • Reading time:1 min read
You are currently viewing അശ്ലീല ഓഡിയോ വിവാദം: മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് സൂചന.

തിരുവനന്തപുരം:മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായ അശ്ലീല സംഭാഷണ വിവാദക്കേസില്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യതയുള്ളതായി സൂചന. നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനാണ് ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് പരാതി നല്‍കിയത്.

അശ്ലീലവും നിയമവിരുദ്ധവുമായ വാര്‍ത്തയാണ് ചാനല്‍ സംപ്രേഷണം ചെയ്തതെന്നും കേബിള്‍ ടെലിവിഷന്‍ നെറ്റ്‌റ്വര്‍ക്ക്‌സ് (റെഗുലേഷന്‍) ആക്ടിന്റെ ലംഘനമാണ് മംഗളം ചെയ്തതെന്നുമാണ് ആരോപണം. ഈ ആരോപണത്തിലെ വസ്തുതകള്‍ തെളിഞ്ഞാല്‍ മംഗളത്തിന്റെ ലൈസന്‍സ് റദ്ദാക്കും. മാത്രമല്ല,  പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ മുഖം തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ പോസ്‌കോ നിയമ പ്രകാരവും മംഗളത്തിനെതിരെ നടപടിയെടുക്കും.

0Shares