
അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനൻ വൈദ്യർക്ക് എതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/kkshailaja/posts/2450223441732289?__xts__[0]=68.ARD9Bt3vm3sn1pcCYnSvwQGQ0rFLhNJd2ATakEHPair2gkUkRUR2bLNnT3Sc3XwpyuyaPCvYE5m81E5Cj-dkM5FFrqUgBCxWhUBpmbtP-MhwHzipZ2MjaCjuOVJ3oDe6CrxAtCp-6y8UXnmfUwJ3qc33hKa0nW13eUFJMt1Ahk8bXc_mIhfwwAfUrFnFkhZD81QTlOOmVYVgRSjIU5L9RxajOK3OWF7MDWYfTL99k8CTz8QwHJqbWDiKrewFFhSXpPFMzGDYm5Dzk6DJo3UcvvK4oKTMCJEYP0yuR_HsxCuVnl_l3LBwqAmu0mG2W0wUVV-rrk18BUXJ-ghLXW4REg&__tn__=-R
വൈദ്യരുടെ ചികിത്സാ പിഴവിൽ കുട്ടി മരിച്ച സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
