
ദുബായ്: ശരീരത്തിന്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കണം എന്ന് പറയുമ്പോള്‍ പൊറോട്ടയും ബീഫും കഴിക്കുന്നത് കൂട്ടുകയാണ് നമ്മുടെ പോലീസ് എന്ന് ഡി.ജി.പി ബഹറ പറഞ്ഞത് അടുത്തസമയത്താണ്. ഇതാ, ഈ വാര്‍ത്ത വായിക്കൂ, ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി ദുബായിലെ പോലീസ് ഉദ്യോഗസ്ഥര്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം നൂറ് മീറ്റര്‍ വലിച്ച് ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ്. 56 പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഈ റെക്കോര്‍ഡ് നേടിയത്.
ദുബായ് പോലീസിന്റെ ട്വിറ്റര്‍ പേജിലൂടെ വിമാനം വലിയ്ക്കുന്ന വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിലവില്‍ ഹോങ്കോങ് ആയിരുന്നു ഈ റെക്കോര്‍ഡില്‍ മുന്നിലുണ്ടായിരുന്നത്. 218 ടണ്‍ ഭാരമുള്ള വിമാനം 100 പേര്‍ ചേര്‍ന്ന് വലിച്ചാണ് റെക്കോര്‍ഡിട്ടത്. ഈ റെക്കോര്‍ഡിനെ മറികടന്നാണ് ദുബൈ പുതിയ നേട്ടം കരസ്ഥമാക്കിയത്. പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ മര്‍റിയുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. ഫിറ്റ്നസ് ചാലഞ്ച് പോലുള്ള പരിപാടികള്‍ സമൂഹത്തിന് പ്രചോദനം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=aBXUJzgd1aw
