ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ ഉള്‍പ്പെട്ട ആറംഗ ഭരണ ഘടനാ ബെഞ്ച് ഐകകണ്‌ഠ്യേനയാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തം ആക്കിയത് തിരുത്താനാവില്ലെന്ന് കോടതി പറഞ്ഞു. കോടതി വിധിയില്‍ തനിക്ക് ദുഖമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി പറഞ്ഞു.

ഗോവിന്ദച്ചാമി അര്‍ഹിക്കുന്നത് വധശിക്ഷയാണ്. തന്നെപ്പോലെ കേരളത്തിലെ കോടിക്കണക്കിന് ആളുകളും ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് കരുതിയത്. കേസില്‍ തനിക്ക് നീതി ലഭിക്കാത്തത് താങ്ങാവുന്നതിനപ്പുറമാണെന്ന് തകര്‍ന്ന മനസ്സോടെ സുമതി പറഞ്ഞു.