കൊല്‍ക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1:30 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം അരങ്ങറുന്നത് . ടീം ലൈനപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും, കൈവിരലിന് പരിക്കേറ്റ ശിഖാര്‍ ധവാന് പകരം അജിന്‍ക്യ രഹാനെ ടീമിലെത്തിയേക്കും എന്ന സൂചനയുണ്ട്.

എന്നാല്‍ ആശ്വാസ ജയത്തിനാണ് ഇംഗ്ലണ്ട് ടീമിന്റെ ശ്രമം. പൂനെയിലും കട്ടക്കിലും ജയിച്ച ആത്മവിശ്വാസത്തിലായിരിക്കും വിരാട് കോഹ്ലിയും സംഘവും ഇന്നിറങ്ങുക . പൂനെയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനും കട്ടക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ 15 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. പൂനെയില്‍ 351 എന്ന മികച്ച സ്‌കോര്‍ നേടിയിട്ടും പ്രതിരോധിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ഇംഗ്ലണ്ട് ആതിഥേയരാകുന്ന ചാംപ്യന്‍സ് ട്രോഫി മത്സരത്തിലേക്ക് മാസങ്ങള്‍ മാത്രം ശേഷിക്കവെ പരമ്പര തൂത്തുവാരി ക്രിക്കറ്റ് ലോകത്തിലെ ചാംപ്യന്‍മാരാകാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ.