ബംഗളൂരു: അയല്‍വാസിയായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ അമ്മ 18 കാരിയായ മകളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കര്‍ണാടക സ്വദേശിയായ വെങ്കിട്ടമ്മയാണ് അയല്‍വാസിയെ പ്രണയിച്ചതിന്റെ പേരില്‍ മകളെ ക്രൂരമായി കൊലപ്പെടുത്തിയത്.

പ്രണയത്തിലകപ്പെട്ട മകള്‍ പഠനത്തില്‍ ഉഴപ്പുകയും പരീക്ഷയില്‍ തോല്‍ക്കുകയും ചെയ്തതിനാലാണ് ഈ കൃത്യം ചെയ്തതെന്നാണ് അമ്മ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ വെങ്കിട്ടമ്മ സ്വന്തം മകളെ കൊലപ്പെടുത്തിയത് നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.