
ബാംഗ്ലൂർ: രണ്ട് പേരാണ് ഗൗരി ലങ്കേഷിനെ വധിച്ചതെന്ന നിർണ്ണായക ദൃക്‌സാക്ഷി മൊഴി ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന സംഘം രേഖപ്പെടുത്തി. ഗൗരിയുടെ വീടിന് എതിര്‍വശത്തുള്ള വീട്ടിലെ വിദ്യാര്‍ഥിയാണ് കേസിലെ ദൃക്സാക്ഷി. രണ്ട് പേരാണ് ഗൗരി ലങ്കേഷിനെ വധിച്ചതെന്നാണ് വിദ്യാര്‍ഥി മൊഴി നൽകിയത്.

സെപ്തംബര്‍ ആറിനാണ് ഗൗരി ലങ്കേഷ് ബംഗലൂരുവിലെ വീടിന് മുന്നില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. ഹെല്‍മറ്റ് വെച്ച ഒരാള്‍ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യം രാജരാജേശ്വരി നഗറിലുള്ള ഗൗരിയുടെ സ്ഥാപിച്ച കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വേണ്ടത്ര വെളിച്ചമില്ലാത്തതിനാല്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങൾ വ്യക്തമല്ല.
അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയ വിദ്യാർത്ഥി ഗൗരിയുടെ കൊലപാതകത്തിന് ശേഷം നഗരം വിട്ടിരുന്നു. ഗൗരിയെ കൊലപ്പെടുത്തിയ അക്രമികള്‍ തന്നെ കൊലപ്പെടുത്തുമെന്ന ഭയത്താലാണ് താൻ നഗരം വിട്ടത് എന്നാണ് അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.
