അവര്‍ നടപ്പാക്കും, അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്ന് ഷെയ്ന്‍, നിയമം മതത്തിന്‍റെ പേരിലായാല്‍ അംഗീകരിക്കില്ലെന്ന് കമല്‍

  • Post category:news
  • Reading time:1 min read
You are currently viewing അവര്‍ നടപ്പാക്കും, അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്ന് ഷെയ്ന്‍, നിയമം മതത്തിന്‍റെ   പേരിലായാല്‍ അംഗീകരിക്കില്ലെന്ന് കമല്‍

സിനിമാ പ്രവര്‍ത്തകരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന ലോംഗ് മാര്‍ച്ച് കൊച്ചി എംജി റോഡില്‍ നടന്നു. അതേസമയം, മാര്‍ച്ചിനിടെ താരങ്ങളെ പ്രതികരിച്ചു. അതിര്‍ത്തികളൊക്കെ മനുഷ്യരുണ്ടാക്കിയതാണെന്നും ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും നടന്‍ ഷെയ്ന്‍ നിഗം പ്രതികരിച്ചു. നിയമം നടപ്പാക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും ഷെയ്ന്‍ നിഗം പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകരും സമാധാനപരമായി പ്രതിഷേധിക്കുന്നവരുമടക്കമുള്ളവര്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ കണ്ടപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. നിയമം മതത്തിന്‍റെ പേരിലായാല്‍ അംഗീകരിക്കാന്‍ ആകില്ലെന്ന് സംവിധായകന്‍ കമല്‍ പ്രതികരിച്ചു.

വന്‍ ജന പങ്കാളിത്തമാണ് മാര്‍ച്ചിനുള്ളത്. നിരവധി താരങ്ങളും സംവിധായകരും മറ്റും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ഫോര്‍ട് കൊച്ചിയിലേക്കാണ് മാര്‍ച്ച്. ഫോര്‍ട് കൊച്ചിയിലെത്തുന്ന പ്രതിഷേധത്തില്‍ സംഗീത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

0Shares