അവരെ കാണാന്‍ മമ്മുട്ടി എത്തി

  • Post category:news
  • Reading time:1 min read
You are currently viewing അവരെ കാണാന്‍ മമ്മുട്ടി എത്തി

എറണാകുളം: മഴക്കെടുതിമൂലം സ്വന്തം വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണാന്‍ മമ്മുട്ടി എത്തി. വടക്കന്‍ പറവൂരിലെ തേലത്തുരുത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മമ്മുട്ടി എത്തിയത്. മമ്മുട്ടിയോടൊപ്പം വി.ഡി സതീശന്‍ എം .എല്‍. എ യും ഉണ്ടായിരുന്നു. ക്യാമ്പിലുണ്ടായിരുന്നവരുടെ ദുരിതം മനസ്സിലാക്കിയ മമ്മുട്ടി അവര്‍ക് വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. അധികൃതരോട് ആലോചിച്ച ശേഷം സഹായം അടിയന്തരമായി എത്തിക്കുമെന്ന് മമ്മുട്ടി ഉറപ്പ് നല്‍കി.

0Shares