തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്നും പിന്‍മാറി. അവധിയെടുത്ത ഐ.എ.എസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി കടുത്ത നിലപാട് എടുത്തതിനെ തുടര്‍ന്നാണ് അവധിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്‍മാറിയതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

അവധി പിന്‍വലിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്തു വന്നു. ഐ.എ.എസുകാരുടെ സമരത്തെ തള്ളുക മാത്രമല്ല വിജിലന്‍സിന് പൂര്‍ണ്ണ പിന്തുണയും മുഖ്യമന്ത്രി നല്‍കി. ഐ.എ.എസുകാര്‍ സമരം നടത്തിയത് ശരിയായ നടപടിയല്ല, ഇത് പ്രതിഷേധമറിയിക്കാന്‍ വന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.