കണ്ണൂര്‍: കോഴിക്കോട് ജില്ലാദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടിയൊരുക്കിയത്. അഞ്ചു കിലോമീറ്റര്‍ തീരദേശവും അഞ്ചു കിലോമീറ്റര്‍ പുഴയോരവും, റെയില്‍വെ, നാഷണല്‍ ഹൈവെ, നാഷണല്‍ ബൈപാസ് എന്നിവ ഉള്ളതാണ് അഴിയൂര്‍ പഞ്ചായത്ത്. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുമുണ്ട്. ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കാതെ ധൈര്യസമേതം ദുരന്ത നിവാരണം നടത്താന്‍ സന്നദ്ധമായ ഒരു ടീമിനെ വാര്‍ത്തെടുക്കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. കോഴിക്കോട് കേന്ദമാക്കിയുള്ള സത്യസായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം ആണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. 100 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. തുടര്‍ പരിശീലനവും ആവശ്യമായ ഉപകരണങ്ങളും പഞ്ചായത്ത് ഒരുക്കി കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പരിശീലനം വടകര ഡി.വൈ.എസ്.പി ടി.പി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് മെമ്പര്‍ എ.ടി.ശ്രീധരന്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡണ്ട് റീന രയരോത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി, മെമ്പര്‍മാരായ വി.പി.ജയന്‍, സുധ കുളങ്ങര, ലീല കെ, ശ്രീജേഷ് കുമാര്‍, വഫ ഫൈസല്‍, ശുഭ മുരളീധരന്‍, സാഹിര്‍ പുനത്തില്‍, ബ്ലോക്ക് മെമ്പര്‍ നിഷ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലന്‍ വയലേരി പങ്കെടുത്തു.
അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണം ഏകദിന പരിശീലനം സംഘടിപ്പിച്ചു