
തിരുവനന്തപുരം: തലസ്ഥാനത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ശ്രീകാര്യത്ത് ആര്‍. എസ്എസ് കാര്യവാഹ് വെട്ടേറ്റു മരിച്ച സംഭവത്തിൽ വിവാദ പ്രസ്താവനയുമായി തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ മഹേശ്വര ഭദ്രാനന്ദ.
“കേരള സംസ്ഥാന ബി.ജെ.പിയുടെ അഴിമതി മറയ്‌ക്കാൻ ബി.ജെ.പിയിലെ നരഭോജികൾ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ല. മിസ്റ്റർ കുമ്മനം നിങ്ങൾ ഈ പാപങ്ങൾ എവിടെ കൊണ്ടുപോയി മറയ്ക്കും ?” എന്നാണ് സ്വാമി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. അശ്ളീല പടങ്ങൾ ഉപയോഗിച്ചുള്ള കമന്റുകളിലൂടെയാണ് ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പോസ്റ്റിനെ വരവേറ്റത്.
ശ്രീകാര്യം കല്ലമ്പള്ളി വിനായകനഗറില്‍ ആര്‍.എസ്.എസ്. ശാഖാ കാര്യവാഹകായ രാജേഷിനെ െബെക്കിലും ഓട്ടോയിലുമെത്തിയ പതിനഞ്ചംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം. വിനായക നഗറിലെ ഗൗരി സ്‌റ്റോറില്‍ പാല്‍ വാങ്ങവേയാണ് കടയുടെ മുന്നിലിട്ട് സംഘം വെട്ടിവീഴ്ത്തിയത്. ആക്രമിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം യുവാവിന്റെ വലതു െകെ വെട്ടിമാറ്റി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ഇരുകാലുകളിലും ശരീരത്തിലും പതിനഞ്ചോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
സി. പി. എം- ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി. ജെ. പി. നേതാക്കള്‍ അറിയിച്ചു. ആക്രമണകാരണം അറിവായിട്ടില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കഴക്കൂട്ടം െസെബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍സംഘം ക്യാമ്പ് ചെയ്യുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ബി. ജെ. പി ആഹ്വാനം ചെയ്ത ഹർത്താൽ പുലർച്ചെ സംസ്ഥാനത്തിൽ ആരംഭിച്ചു.
