അഴിമതി കേസ്; മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരിഫിനും മകള്‍ക്കും ജയില്‍ ശിക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing അഴിമതി കേസ്; മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരിഫിനും മകള്‍ക്കും ജയില്‍ ശിക്ഷ


ലാഹോര്‍(പാക്കിസ്ഥാന്‍): അഴിമതി കേസില്‍ മുന്‍ പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലിം നേതാവുമായ നവാസ് ഷരീഫിന് പത്തു വര്‍ഷം തടവ്. മകള്‍ മറിയത്തെ ഏഴു വര്‍ഷത്തേക്കും മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. പാകിസ്താനിലെ അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്കൊപ്പം ഷരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് രണ്ട് മില്യണ്‍ പൗണ്ട് പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. മൂന്നുതവണ പാക് പ്രധാനമന്ത്രിയായ നവാസ് ഷരീഫ് പനാമ പേപ്പര്‍ വിവാദങ്ങളെ തുടര്‍ന്ന് അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ 2017 ജൂലായില്‍ രാജിവയ്ക്കുകയായിരുന്നു. നിലവില്‍ നവാസ് ഷരീഫും മറിയയും ലണ്ടനിലാണ് ഉള്ളത്. അര്‍ബുദ ചികിത്സയ്ക്കായാണ് ഇവര്‍ ലണ്ടനിലെത്തിയത്. വിധി പ്രസ്താവം ഒരാഴ്ചത്തേക്ക് നീട്ടി വയ്ക്കാന്‍ നവാസ് ഷരീഫ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു.
പാക് നിയമം അനുസരിച്ച് വിദേശത്തുനിന്ന് മടങ്ങിവന്നാലുടന്‍ ഷരീഫിനെ അറസ്റ്റു ചെയ്യാന്‍ സാധിക്കും. അല്ലെങ്കില്‍ നവംബര്‍ മൂന്നിനു മുന്‍പ് ജാമ്യം നേടേണ്ടിവരും.

0Shares