അഴിമതി: ആരോഗ്യ വകുപ്പിലെ മുന്‍ ഡയറക്ടര്‍മാര്‍ക്ക് പിഴയും തടവും.

  • Post category:news
  • Reading time:1 min read
You are currently viewing അഴിമതി: ആരോഗ്യ വകുപ്പിലെ മുന്‍ ഡയറക്ടര്‍മാര്‍ക്ക് പിഴയും തടവും.

തിരുവനന്തപുരം: വാക്‌സിന്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിലെ രണ്ട് മുന്‍ ഡയറക്ടര്‍മാരെ കോടതി അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 2002 ല്‍ ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

മരുന്ന് കമ്പനികളെ സഹായിക്കാന്‍ ആവശ്യത്തിലധികം വാക്‌സിന്‍ വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഡോ.വി.കെ രാജന്‍, കെ.ശൈലജ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 50 ലക്ഷം പിഴയും അഞ്ച് വര്‍ഷം കഠിന തടവുമാണ് ശിക്ഷാ വിധി.

0Shares