കൊച്ചി: സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന ചിത്രമാണ് ‘സഖാവ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ആരാധകര്‍ ഒരുക്കിയ ചിത്രത്തിന്റെ ‘കര്‍ട്ടന്‍ റെയ്സര്‍’ വീഡിയോ നവ മാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

അരലക്ഷത്തിലധികം പ്രേക്ഷകരാണ് ചുരുങ്ങിയ സമയം കൊണ്ട് ‘സഖാവ്’ കര്‍ട്ടന്‍ റെയ്സര്‍ യൂട്യൂബിലൂടെ കാണാനെത്തിയത്. രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് അല്‍പ്പം നീണ്ടുപോയെങ്കിലും ഈ കര്‍ട്ടണ്‍ റെയ്സറിലൂടെ വിരസത അകറ്റുകയെന്നതാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. പ്രമുഖ റേഡിയോ ജോക്കി ആര്‍ജെ സുരാജാണ് ‘സഖാവ്’ വിന്റെ കര്‍ട്ടന്‍ റെയ്സറിലെ ഡയലോഗുകള്‍ക്ക് ജീവനേകിയിരിക്കുന്നത്.