അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; അവരവരുടെ ശമ്പളം കൊണ്ട് ജീവിക്കാന്‍ കഴിയുന്നവര്‍ മതി സര്‍വ്വീസില്‍

  • Post category:news
  • Reading time:1 min read
You are currently viewing അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; അവരവരുടെ ശമ്പളം കൊണ്ട് ജീവിക്കാന്‍ കഴിയുന്നവര്‍ മതി സര്‍വ്വീസില്‍

തിരുവനന്തപുരം: ജീവിക്കാനുള്ളത് ശമ്പളം ആയി ലഭിച്ചാലും ചില ജീവനക്കാര്‍ക്ക് അത് പോരെന്ന് തോന്നും. തഞ്ചം കിട്ടായാല്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു വിഭാഗം ജീവനക്കാരുണ്ട് . അവരവരുടെ ശമ്പളം കൊണ്ട് ജീവിക്കാന്‍ കഴിയുന്നവര്‍ മതി സര്‍വ്വീസില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി. ഡബ്ലൂ. ഡി വകുപ്പിന് കീഴിലുളള എഞ്ചീനിയറന്‍മാരുടെ രണ്ടാമത് കോണ്‍ഗ്രസ് ഉത്ഘാടനം ചെയ്ത് കൊണ്ടാണ് മുഖ്യമന്ത്രി വകുപ്പിലെ അഴിമതിക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത് .കൃത്യമായി ജോലി എടുക്കുന്നവരെ കൂടി വഴിതെറ്റിക്കാന്‍ നടക്കുന്നവരുണ്ട്. അത്തരക്കാരെ വകുപ്പില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി. ഡബ്ലൂ. ഡി വകുപ്പിലെ നിലവിലത്തെ സ്ഥാനകയറ്റ രീതി മാറണമെന്ന് മന്ത്രി വകുപ്പ് മന്ത്രി ജി. സുധാകരന്‍യോഗത്തില്‍ അഭിപ്രായപ്പെട്ടു.പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് എഞ്ചീനിയറന്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

0Shares