അഴിക്കുള്ളിലായാലും മകളെ കോടതിയിൽ ഹാജരാക്കില്ല; തനിക്കെതിരായ സാക്ഷി മൊഴികള്‍ വായിച്ച് ഞെട്ടി; ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് ദിലീപ്?

  • Post category:news
  • Reading time:1 min read
You are currently viewing അഴിക്കുള്ളിലായാലും മകളെ കോടതിയിൽ ഹാജരാക്കില്ല; തനിക്കെതിരായ സാക്ഷി മൊഴികള്‍ വായിച്ച് ഞെട്ടി; ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് ദിലീപ്?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ചലച്ചിത്രമേഖലയിൽ നിന്നുള്ള പ്രമുഖരുടെ സാക്ഷിമൊഴികളിൽ ഞെട്ടിയത് ദിലീപാണ്. സിനിമാക്കാർ തന്നെ എല്ലാ അർത്ഥത്തിലും ഒറ്റപ്പെടുത്തിയെന്ന് ദിലീപ് തിരിച്ചറിയുന്നു. സംയുക്താ വർമ്മയേയും കുഞ്ചാക്കോ ബോബനേയും സാക്ഷിയാക്കിയത് മഞ്ജു വാര്യരുടെ ഇടപെടലാണെന്നാണ് ദിലീപിന്റെ പക്ഷം. കഴിഞ്ഞ ദിവസം കോടതിയിലെത്തി രേഖകൾ പരിശോധിക്കുകയും കുറ്റപത്രം ഏറ്റുവാങ്ങുകയും ചെയ്ത ദിലീപ് ഞെട്ടിയത് സഹപ്രവർത്തരുടെ മൊഴിയിലാണ്. കാവ്യയും താനുമായുള്ള പ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെടാൻ കാരണമെന്ന് തെളിയിക്കുന്ന മൊഴികളാണ് ഇവ. വി.വി.ഐ.പി സാക്ഷികളുടെ പേരുവിവരം പുറത്തുവന്നതോടെ നടിയെ ആക്രമിക്കപ്പെട്ട കേസിലെ വിചാരണയും തീപാറും.

അതിനിടെ കേസിൽ അച്ഛനു വേണ്ടി സാക്ഷി പറയാൻ തയ്യാറാണെന്ന നിലപാടിലാണ് മകൾ മീനാക്ഷി. അച്ഛനും അമ്മയും പിണങ്ങാൻ കാരണം ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള തർക്കമല്ലെന്ന് സാക്ഷി പറയാനാണ് മീനാക്ഷി തയ്യാറാകുന്നത്. ശ്രീകുമാർ മേനോനാണ് മഞ്ജുവിനേയും ദിലീപിനേയും പിരിച്ചതെന്നാണ് പൊലീസിന് കാവ്യ നൽകിയിരിക്കുന്ന മൊഴി. ഇതിന് സമാനമായിട്ടാകും മീനാക്ഷിയും കോടതിയിൽ മൊഴി നൽകാൻ തയ്യാറാകുന്നത്. എന്നാൽ താൻ അഴിക്കുള്ളിലായാലും മകളെ കോടതിയിൽ ഹാജരാക്കില്ലെന്ന നിലപാടിലാണ് ദിലീപ്. മകളെ കൊണ്ട് സാക്ഷി പറയിച്ച് തനിക്ക് രക്ഷപ്പെടേണ്ടെന്നാണ് ദിലീപ് അടുപ്പക്കാരോട് പറയുന്നത്. ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് ദിലീപ് അടുപ്പക്കാരോട് പറഞ്ഞു കഴിഞ്ഞു.

കാവ്യയും ദിലിപും തമ്മിലുള്ള ബന്ധം തന്നെ അറിയിച്ചത് അക്രമത്തിനിരയായ നടിയാണന്നാണ് മഞ്ജുവാര്യരുടെ മൊഴി. ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോൾ നടി കഥയില്ലാതെ പറയുന്നതായാണ് ദിലീപ് പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് നടിയോട് വഴക്കിട്ടു. നടിയോട് ദിലിപിന് ദേഷ്യമുള്ളതായി സംയുക്താവർമ മൊഴി നൽകി. കുഞ്ചാക്കോ, റിമി എന്നിവരും ദിലീപിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

0Shares