അളകാനെല്ലൂര്‍ ജെല്ലിക്കെട്ടിന് മധുരയില്‍ തുടക്കം.

  • Post category:news
  • Reading time:1 min read
You are currently viewing അളകാനെല്ലൂര്‍ ജെല്ലിക്കെട്ടിന് മധുരയില്‍ തുടക്കം.

മധുര: തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ അളകാനെല്ലൂര്‍ ജെല്ലിക്കെട്ടിനു മധുരയില്‍ തുടക്കമായി. കനത്ത സുരക്ഷാവലയത്തില്‍ നടക്കുന്ന ജെല്ലിക്കെട്ടില്‍ 950 കാളകള്‍ പങ്കെടുക്കുന്നുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 1650 പേരാണ് കാളയെ പിടിക്കുന്നതിനായി എത്തിയിട്ടുള്ളത്.

200 പേര്‍ വീതമുള്ള ഓരോ ബാച്ചിനും ഒരു മണിക്കൂര്‍ വീതം ജെല്ലിക്കെട്ടില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. സ്റ്റീല്‍ പാത്രം മുതല്‍ കാര്‍ വരെയാണ് ഇത്തവണ  വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത്.

0Shares