
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളിൽ പരസ്യ പ്രതികരണം നടത്തിയ സഹോദരൻ അനൂപിന് കോടതി മുട്ടാത്ത ദിലീപിന്റെ പരസ്യ ശാസനം. ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി മുറ്റത്തുവച്ചാണ് സഹോദരന്‍ അനൂപിനെ ദിലീപ് ശകാരിച്ചത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കിനില്‍ക്കെ സഹോദരനെ ദിലീപ് ശകാരിച്ചത്. നടിയെ ആക്രമിച്ചകേസില്‍ ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്നാണ് കഴിഞ്ഞ ദിവസം സഹോദരന്‍ അനൂപ് പറഞ്ഞത്. ഇതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. നിരപരാധിത്വം തെളിയിച്ചു ദിലീപ് തിരികെയെത്തുമെന്നും അനൂപ് പറഞ്ഞു. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരുമെന്നും സത്യവും ദൈവവുമൊക്കെയുണ്ടേല്‍ ഇതു പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കി.

കേസില്‍ പൊലീസ് ചോദ്യം ചെയ്യാനിരിക്കുന്ന കാവ്യാ മാധവന്‍ ഒളിവില്‍ പോയിട്ടില്ല. ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ളതാണെന്നും അനൂപ് പറഞ്ഞു. അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍പോലും ആലോചിച്ചു. ശരിക്കുമുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് പറഞ്ഞിരുന്നു. നിന്നോട് ആരാ പറഞ്ഞത് ചാനല്‍കാരോട് ആവശ്യമില്ലാത്തത് പറയാന്‍. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതും എന്നും അനുജനോട് ദിലീപ് ക്ഷുഭിതനായി. അപ്പോഴേക്കും അനൂപിന്റെ സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും കോടതി കവാടത്തില്‍നിന്ന് ദിലീപിന്റെ അടുത്തേക്ക് നീങ്ങി. ഇതുകണ്ട് ഉടന്‍ ദിലീപ് മുന്നോട്ട് നീങ്ങുകയായിരുന്നു.
