അലക്കുന്നതിനിടെ കല്ലിനിടയില്‍പ്പെട്ട സോപ്പ് എടുക്കാന്‍ ശ്രമം; പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

  • Post category:news
  • Reading time:1 min read
You are currently viewing അലക്കുന്നതിനിടെ കല്ലിനിടയില്‍പ്പെട്ട സോപ്പ് എടുക്കാന്‍ ശ്രമം; പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തുണി നനയ്ക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമിക്കവേ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നാറാണി മണികണ്ഠ വിലാസത്തില്‍ മണികണ്ഠന്‍ നായരുടെ ഭാര്യ തുളസിയാണ് പാമ്പുകടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു അപകടം. കയ്യില്‍ നീറ്റലുണ്ടായിരുന്നുവെങ്കിലും സോപ്പ് എടുമ്പോള്‍ കല്ലില്‍ ഉരഞ്ഞതാകുമെന്നാണ് തുളസി ആദ്യം കരുതിയിരുന്നത്.

എന്നാല്‍, അല്പം കഴിഞ്ഞ് നീരുവന്ന് കൈ വീര്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് എട്ടരയോടെ ഇവരെ മകന്‍ ബൈക്കില്‍ സമീപത്തെ വൈദ്യശാലയില്‍ എത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈദ്യര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

0Shares