അറിയുക, പിശാച് ബാധക്കാര്‍ അമേരിക്കയിലും സുലഭം!

  • Post category:news
  • Reading time:1 min read
You are currently viewing അറിയുക, പിശാച് ബാധക്കാര്‍ അമേരിക്കയിലും സുലഭം!

സൗത്ത് അമേരിക്ക: ഭൂത പ്രേത പിശാച് ബാധകളില്‍ വിശ്വസിക്കുന്ന ജനവിഭാഗം നമ്മുടെ നാട്ടില്‍ മാത്രമല്ല അങ്ങ് അമേരിക്കയിലും നിലവിലുണ്ട് എന്നുള്ളതിന്റെ ഒരു ഉത്തമ ദൃഷ്ടാന്തമിതാ… അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരില്‍ നാം പരിഹസിക്കാറുള്ള ഇത്തരക്കാര്‍ ഈ പരിഷ്‌കൃത സമൂഹത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്ന് ഓര്‍ക്കുമ്പോള്‍!… തങ്ങള്‍ക്ക് ബാധ ആവേശിച്ചുവെന്ന് സ്വയം വിശ്വസിക്കുന്ന ഇത്തരക്കാര്‍ മനസ്സിനെയും ശരീരത്തിനെയും വേദനിപ്പിച്ച് അതില്‍ ആത്മ നിര്‍വൃതി കൊള്ളുന്നവരാണ്. ‘ വിശ്വാസമല്ലേ എല്ലാം’ എന്ന് കരുതുന്ന ഇവര്‍ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തൊട്ട് അമേരിക്കന്‍ ഐക്യനാടുകള്‍ വരെ വ്യാപിച്ചു കിടക്കുന്നുവെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്.

അതിന്റെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യമാണ് കഴിഞ്ഞ ദിവസം ദക്ഷിണ അമേരിക്കയില്‍ അരങ്ങേറിയത്. ശരീരത്തില്‍ കുടിയിരിക്കുന്ന പിശാചിനെ ഒഴിപ്പിക്കാനായി ഒരു കുരിശ് നാവിലുടെ കുത്തിക്കയറ്റി താടിയിലൂടെ പുറത്തെടുക്കുന്ന ഒരു യുവാവിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കസേരയിലിരുന്ന് ഈ പ്രവര്‍ത്തി ചെയ്യുന്നതിന്റെ ഇടയില്‍ ഇയാള്‍ പൈശാചികമായി ശബ്ദമുണ്ടാക്കുന്നുമുണ്ട്. കുരിശ് വായില്‍ കുത്തി കയറ്റിയതിനെ തുടര്‍ന്നുണ്ടായ മുറിവില്‍ നിന്ന് രക്തം ഇയാളുടെ ശരീരത്തിലേക്ക് ധാര ധാരയായി ഒഴുകുന്നു. എന്നാല്‍ ഇതിന് ദൃക്‌സാക്ഷികളായി ചുറ്റും കൂടി നിന്നവര്‍ യുവാവിന്റെ ദേഹത്തേക്ക് ഏതോ ദ്രാവകം സ്‌പ്രേ ചെയ്യുന്നു. അനുചര സംഘം വാദ്യഘോഷമുയര്‍ത്തി ബാധയേറ്റ യുവാവിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് നിര്‍വൃതി അടയുന്നു! തന്നെ പിശാച് ബാധിച്ചതിനാലാണ് ഇത്തരത്തില്‍ സ്വയം പീഡനത്തിന് വിധേയനാക്കിയത് എന്നാണ് യുവാവിന്റെ ഭാഷ്യം. പിശാച് ബാധയില്‍ വിശ്വസിച്ച് ഈ മട്ടില്‍ സ്വയം പീഡിപ്പിച്ച് അതില്‍ ആത്മ സായൂജ്യം കൊള്ളുന്ന അനേകമാളുകള്‍ ജമൈക്കയിലും ഉണ്ടെന്ന് അടുത്ത ദിവസങ്ങളില്‍ പുറത്തു വന്ന വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകം മുന്നോട്ട് പോകുമ്പോള്‍ മാനസികമായി പിറകോട്ട് പോകുന്ന ഇത്തരം ‘വിശ്വാസികള്‍’ ഭൂമിയിലെ പല രാജ്യങ്ങളിലും ഉണ്ടെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.

https://www.youtube.com/watch?v=oPoBnBOkqtc

0Shares