
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാന് ഒരുങ്ങുന്നു. ഇന്ന് തന്നെ ഹൈക്കോടതിയിൽ നൽകും. കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് കാവ്യയുടെ നടപടി. ദിലീപിന്റെ അഭിഭാഷകൻ ബി. രാമൻപിള്ള മുഖേനയാണ് കാവ്യയും ഹർജി സമർപ്പിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന്റെ വെണ്ണലയിലെ വില്ലയില്‍ ശനിയാഴ്ച പോലീസ് പരിശോധനക്കെത്തിയിരുന്നു.

വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കും പോലീസ് എത്തിയെങ്കിലും വില്ലയില്‍ ആളില്ലാത്തതിനാല്‍ പോലീസ് മടങ്ങുകയായിരുന്നു. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്. ഇതാണ് കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് തിടുക്കപ്പെട്ട് ഒരുങ്ങുന്നത്.