അറസ്റ്റ് ചെയ്ത മാവോയിസ്റ്റുകളെ കോടതയിലേക്ക് കൊണ്ട് പോയ വാഹനത്തിന് നേരെ അക്രമണം; ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing അറസ്റ്റ് ചെയ്ത മാവോയിസ്റ്റുകളെ കോടതയിലേക്ക് കൊണ്ട് പോയ വാഹനത്തിന് നേരെ അക്രമണം; ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു.

പാറ്റ്ന: ബീഹാറില്‍ പോലീസ് വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. അക്രമണത്തില്‍ വാനിലുണ്ടായിരുന്ന ഏഴ് പോലീസുകാരും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ബിഹാറിലെ സീതാമര്‍ദിയിലായിരുന്നു സംഭവം. ബഗല്‍പൂരില്‍ നിന്നു രണ്ട് മാവോയിസ്റ്റുകളെ സീതാമര്‍ദിയിലെ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്.

വാഹനത്തില്‍ 12 പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാല് പോലീസുകാര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റു മൂന്ന് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പോലീസ് മേധാവി അറിയിച്ചു.

0Shares