ലാഹോര്‍: ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ 19കാരിക്ക് വധ ശിക്ഷ വിധിച്ച് ഗ്രാമീണ കോടതി. പാക്കിസ്താനിലാണ് ഇത്തരമൊരു അതിക്രൂരമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ആളുമായി യുവതിക്ക് അവിഹിത ബന്ധമുണ്ട് എന്നാരോപിച്ചാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗ്രാമീണ കോടതി വിചിത്രമായ ശിക്ഷക്ക് വിധിച്ചത്.ലാഹോറില്‍ നിന്നും 400 കീ.മി ഉള്‍ഗ്രാമത്തിലാണ് സംഭവം. കല്ലെറിഞ്ഞു കൊല്ലണം എന്നായിരുന്നു വിധി. വിധിയറിഞ്ഞ പെണ്‍കുട്ടി ഗ്രമത്തില്‍ നിന്നും ഒളിച്ചോടുകയും പോലിസില്‍ അഭയം പ്രാഭിക്കുകയുമായിരുന്നു.

യുവതിയുടെ അര്‍ധ സഹോധരന്‍ കൂടിയായ ഖലീല്‍ അഹമ്മദ് എന്ന യുവാവാണ് ഉറങ്ങിക്കിടന്ന യുവതിയെ തോക്കു ചൂണ്ടി ബലാത്സംഗത്തിന് ഇരയാക്കിയത്. തോക്കിന്മുനയിലായിരുന്നതു കൊണ്ട് തനിക്ക് ശബ്ദമുയര്‍ത്താനോ എതിര്‍ക്കാനോ പറ്റിയില്ലെന്ന പെണ്‍കുട്ടിയുടെ വാദം കോടതി അംഗീകരിച്ചില്ല. താന്‍ അറിഞ്ഞു കൊണ്ട് ഖലീലുമാെത്ത് കിടക്ക പങ്കിട്ടുവെന്നാണ് ഗ്രാമക്കോടതി വിലയിരുത്തിയതെന്നും തന്നെ ജീവിതം അപകടത്തിലാണെന്നും യുവതി പോലീസിനോട് പറഞ്ഞു. പോലീസിന്റെ അഭയം പ്രാപിച്ച യുവതി ഇപ്പോള്‍ ഫാസില്‍പ്പൂര്‍ പോലീസിന്റെ സംരക്ഷണത്തിലാണ്.