അര്‍ധരാത്രിയായപ്പോള്‍ കാമുകനെക്കാണാന്‍ അതിയായ ആഗ്രഹം: പുലര്‍ച്ചെ രണ്ടുമണിക്ക് കാമുകനെ കണ്ട് മടങ്ങിയ പതിനേഴുകാരിക്ക് സംഭവിച്ചത്.

  • Post category:news
  • Reading time:1 min read
You are currently viewing അര്‍ധരാത്രിയായപ്പോള്‍ കാമുകനെക്കാണാന്‍ അതിയായ ആഗ്രഹം: പുലര്‍ച്ചെ രണ്ടുമണിക്ക് കാമുകനെ കണ്ട് മടങ്ങിയ പതിനേഴുകാരിക്ക് സംഭവിച്ചത്.

തിരുവനന്തപുരം: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ മകളെ ആശുപത്രിയില്‍ നിന്നും കണ്ടെത്തിയതിന്റെ ഷോക്കിലാണ് തിരുവനന്തപുരത്തെ ശ്രീകാര്യത്തെ ഒരു പാവം വീട്ടുകാര്‍. എന്നാല്‍ ഈ സംഭവത്തിനു പിന്നില്‍ സിനിമാ കഥകളെപ്പോലും വെല്ലുന്ന അമ്പരപ്പിക്കുന്ന സംഭവവികാസം നടന്നത് വീട്ടുകാര്‍ പിന്നീടാണ് അറിഞ്ഞത്. പാതിരാത്രിയാണ് തങ്ങളുടെ മകള്‍ ആകിസിഡന്റായി ഹോസ്പിറ്റലിലാണെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. റോങ് നമ്പര്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയതെങ്കിലും, മകളുടെ മുറിയില്‍ ചെന്നു നോക്കിയപ്പോളാണ് സംഭവം സത്യമാണെന്ന് അവര്‍ക്ക് മനസ്സിലായത്. ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ മകള്‍ക്ക് എങ്ങനെയാണ് അപകടം സഭവിച്ചതെന്ന കാര്യത്തില്‍ ആകെ ആശയകുഴപ്പമായെങ്കിലും സത്യാവസ്ഥ അറിയാന്‍ ഹോസ്പിറ്റലിലേക്ക് പോകാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ഹോസ്പിറ്റിലിലെത്തിയപ്പോളാണ് കാര്യം സത്യമാണെന്ന് രക്ഷിതാക്കള്‍ക്ക് ബോധ്യമായത്. അപകടത്തിനു പിന്നിലെ സംഭവം ആരാഞ്ഞപ്പോഴാണ് രക്ഷിതാക്കള്‍ ശരിക്കും ഞെട്ടിയത്. ഭക്ഷണം കഴിച്ച് കിടക്കാന്‍ പോയ ഈ പതിനേഴുകാരിക്ക് അര്‍ധ രാത്രിയായപ്പോള്‍ കാമുകനെ കാണാന്‍ അടങ്ങാത്ത ആഗ്രഹം. മറ്റൊന്നും നോക്കിയില്ല, അയല്‍ വീട്ടിലെ മുറ്റത്ത് പാര്‍ക്ക് ചെയ്ത് വച്ചിരിക്കുന്ന സ്‌ക്കൂട്ടറുമെടുത്ത് ഒറ്റപ്പോക്ക്.

കാമുകനെ കണ്ട് മടങ്ങുമ്പോളാണ് പെണ്‍കുട്ടിക്ക് അപകടം പറ്റിയത്. പുലര്‍ച്ചെ രണ്ടു മണിയ്ക്ക് കാമുകനെ കണ്ട് മടങ്ങുമ്പോള്‍ പോലീസ് വാഹനം കണ്ട് വെപ്രാളത്തില്‍ വാഹനമോടിച്ചപ്പോള്‍ നിയന്ത്രണം വിട്ടാണ് പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചത്. തലയ്ക്കും കാലിനും പരിക്കുപറ്റി ബോധം നഷ്ടപ്പെട്ട പെണ്‍കുട്ടിയെ വഴിയാത്രക്കാരാണ് ഹോസ്പിറ്റലിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ നമ്പരിന്റെ അടിസ്ഥാനത്തില്‍ ഉടമയെ തിരിച്ചറിഞ്ഞ് പോലീസ് അന്വേഷിച്ചപ്പോളാണ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ അപ്രത്യക്ഷമായ വിവരം ഉടമപോലും അറിഞ്ഞത്. അയല്‍വാസിയുടെ സ്‌കൂട്ടര്‍ പെണ്‍കുട്ടി പതിവായി ഉപയോഗിക്കാറുണ്ട്. അതിനാല്‍ തന്നെ കീ മിക്കപ്പോഴും കുട്ടിയുടെ കയ്യില്‍ ഉണ്ടാവാറുമുണ്ട്. ഈ സൗകര്യം ഉപയോഗിച്ചാണ് പാതിരാത്രിയില്‍ സ്‌കൂട്ടറെടത്തു പെണ്‍കുട്ടി പുറത്തുപോയതെന്നാണ് കരുതുന്നത്. ബോധം വീണ യുവതിയോട് ആശുപത്രി അധികൃതര്‍ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ നല്‍കിയത് ഉള്ളൂരില്‍ താമസിക്കുന്ന കാമുകനായ യുവാവിന്റെ നമ്പരും. ഈ യുവാവിനെ വിളിച്ചാണ് പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെ നമ്പര്‍ കണ്ടെത്തി വിളിച്ചു കാര്യം പറഞ്ഞത്.

0Shares