
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് കുതിക്കുന്ന അരവിന്ദ് കെജ്‌രിവാളിന് അഭിനന്ദനവുമായി രജീന്ദര്‍ നഗറില്‍ നിന്നും വിജയിച്ച ആംആദ്മി സ്ഥാനാര്‍ത്ഥി രാഘവ് ചധ. ദല്‍ഹിയുടെ മകനായ അരവിന്ദ് കെജ്‌രിവാള്‍ തീവ്രവാദിയല്ല മറിച്ച് യഥാര്‍ത്ഥ രാജ്യ സ്‌നേഹിയാണെന്ന് ദല്‍ഹി ജനങ്ങള്‍ തെളിയെച്ചെന്ന് രഘവ് ചധ പറഞ്ഞു.

അദ്ദേഹം രാജ്യത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ പ്രവൃത്തിയാണ് ദേശീയത വളര്‍ത്തുന്നതെന്നും രഘവ് ചധ പറഞ്ഞു. രജിന്ദര്‍ നഗറില്‍ നിന്നും 20.,58 വോട്ടുകള്‍ക്കാണ് രാഘവ് ചധ വിജയിച്ചത്. ബി.ജെ.പിയുടെ ആര്‍.പി സിംഗിനെയാണ് രാഘവ് ചന്ദ പരാജയപ്പെടുത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷാഹീന്‍ബാഗില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്‍ വന്‍ വിജയം നേടി. ബി.ജെ.പിയുടെ ബ്രഹാം സിങ്ങിനെയാണ് അമാനത്തുള്ള ഖാന്‍ പരാജയപ്പെടുത്തിയത്. 2015 ലെ തെരഞ്ഞെടുപ്പില്‍ ഓഖ്ല മണ്ഡലത്തില്‍ നിന്നും അമാനത്തുള്ള ഖാന്‍ 63 ശതമാനം വോട്ട് ഷെയര്‍ നേടിയാണ് വിജയിച്ചത്. ബി.ജെ.പിയുടെ ബ്രം സിങ്ങിനെ തന്നെയാണ് അന്നും ഇദ്ദേഹം പരാജയപ്പെടുത്തിയത്.
