കണ്ണൂര്‍: സ്വാതന്ത്യ്രം നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പഴയ ശീലങ്ങളില്‍ നിന്ന് പൂര്‍ണമുക്തമാവാന്‍ പൊലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും അരനൂറ്റാണ്ട് പിന്നിട്ടിട്ടും പഴയ ശീലങ്ങള്‍ പലപ്പോഴും തികട്ടി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസ പ്രസംഗം. കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ കെ.എ.പി നാലാം ബറ്റാലിയന്റെയും മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെയും പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ജനമൈത്രി പൊലീസ് കടലാസില്‍ ഒതുങ്ങേണ്ടതല്ല. പുതിയ സമീപനം വേണമെന്ന് സേനയില്‍നിന്നു തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. പഴയ അതേ ചിന്തയില്‍ പ്രവര്‍ത്തിക്കേണ്ട വിഭാഗമല്ല പൊലീസ്. നമ്മുടെ രാജ്യത്ത് നേരത്തെ വിദേശാധിപത്യമായിരുന്നു. ബ്രിട്ടീഷുകാര്‍ ജനങ്ങളെ ശത്രുക്കളായാണ് കണ്ടിരുന്നത്.
ജനങ്ങളെ ഒതുക്കാനുള്ള സംവിധാനമായാണ് പൊലീസിനെ ഉപയോഗിച്ചത്. അതിന് ഉതകുന്ന സമ്പ്രദായങ്ങളാണ് പൊലീസ് സ്വായത്തമാക്കിയിരുന്നതെന്നു അദ്ദേഹം പറഞ്ഞു. എം.എസ്.പിയും ഇത്തരത്തില്‍ രൂപം കൊണ്ടതാണ്. ആ ഘട്ടം കടന്നുപോയി. 1957ല്‍ നിലവില്‍ വന്ന ആദ്യ സര്‍ക്കാര്‍ പൊലീസിന് ജനകീയമുഖം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോഴും ചിലതൊക്കെ തികട്ടി വരുന്നുണ്ട്. ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്നതാവണം പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍. പുതിയ സമീപനം വേണമെന്ന് സേനയില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പഴയ ചിന്തയില്‍ പ്രവര്‍ത്തിക്കേണ്ട വിഭാഗമല്ല പൊലീസ്. നമ്മുടെ രാജ്യത്ത് നേരത്തെ വിദേശാധിപത്യമായിരുന്നു. ബ്രിട്ടീഷുകാര്‍ ജനങ്ങളെ ശത്രുക്കളായാണ് കണ്ടിരുന്നത്. ജനങ്ങളെ ഒതുക്കാനുള്ള സംവിധാനമായാണ് പൊലീസിനെ ഉപയോഗിച്ചത്. അതിന് ഉതകുന്ന സമ്പ്രദായങ്ങളാണ് പൊലീസ് സ്വായത്തമാക്കിയിരുന്നത്. എം.എസ്.പിയും ഇത്തരത്തില്‍ രൂപം കൊണ്ടതാണ്.
ആ ഘട്ടം കടന്നുപോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എ.പി നാലാം ബറ്റാലിയനിലെ 113 പോലീസുകാരും മലബാര്‍ സ്പെഷല്‍ പോലീസിലെ 183 പോലീസുകാരും ഉള്‍പ്പടെ 296 പേരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. കെ എ പി നാലാം ബറ്റാലിയനില്‍ നിന്നും പരിശീലനം കഴിഞ്ഞ പോലീസുകാരുടെ ഇരുപത്തിയാറാമത് ബാച്ചാണിത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം എല്‍ എ മാരായ ജയിംസ് മാത്യു, ടി.വി രാജേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പി സുധേഷ് കുമാര്‍, ആംഡ് ബറ്റാലിയന്‍ ഡി.ഐ.ജി ഷെഫീന്‍ അഹമ്മദ്, എം.എസ്.പി കമാന്‍ഡന്റ് കെ.പി ഫിലിപ്പ്, നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അരനൂറ്റാണ്ട് പിന്നിട്ടിട്ടും പോലിസില്‍ പഴയ ശീലങ്ങള്‍ പലപ്പോഴും തികട്ടി വരുന്നുണ്ട്; പോലിസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി