അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കി റിഷഭ് പന്ത്

  • Post category:news
  • Reading time:1 min read
You are currently viewing അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കി റിഷഭ് പന്ത്

ഇഗ്ലണ്ട്: അരങ്ങേറ്റം അവിസ്മരണീയമാക്കി റിഷഭ് പന്ത്. തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ തന്നെ രണ്ടാമത്തെ പന്ത് തന്നെ സിക്‌സറിക്കിയാണ് റിഷഭ് പന്ത് റെക്കോര്‍ഡിട്ടത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സിക്സിലൂടെ ആദ്യ റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യകാരനായി റിഷഭ് പന്ത്. ലോക ക്രിക്കറ്റില്‍ ആദ്യ റണ്‍ സിക്‌സറിലൂടെ നേടുന്ന 12മത്തെ താരമാണ് റിഷഭ് പന്ത്.ഐ.പി.എല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തി പരിചയമുള്ള റിഷഭ് പന്ത് തനിക്കെതിരെ പന്ത് എറിഞ്ഞ ആദില്‍ റാഷിദിന്റെ പന്ത് അതിര്‍ത്തി കടത്തുകയായിരുന്നു. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം 32 പന്തില്‍ 22 റണ്‍സ് എടുത്തുകൊണ്ട് റിഷഭ് പന്ത് പുറത്താകാതെ നില്‍ക്കുകയാണ്. ആദ്യ രണ്ടു ടെസ്റ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയ ദിനേശ് കാര്‍ത്തികിന് പകരക്കാരനായിട്ടാണ് റിഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.

0Shares