അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി സെയ്നി ; വിൻഡീസിനെതിരെ അമേരിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് 4 വിക്കറ്റ് ജയം

  • Post category:news
  • Reading time:1 min read
You are currently viewing അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി സെയ്നി ; വിൻഡീസിനെതിരെ അമേരിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് 4 വിക്കറ്റ് ജയം

ഫ്ലോ​റി​ഡ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ലു വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം. 16 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യം ക​ണ്ട​ത്. സ്കോ​ർ; വെ​സ്റ്റ് ഇ​ൻ​ഡീ​സ്- നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 95 റ​ൺ​സ്. ഇ​ന്ത്യ- 17.2 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 98 റ​ൺ​സ്.

24 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ​യും 19 വീ​തം റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും മ​നീ​ഷ് പാ​ണ്ഡെ​യു​മാ​ണ് ഇ​ന്ത്യ​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്. കൃ​ണാ​ൽ പാ​ണ്ഡ്യ 12ഉം ​ര​വീ​ന്ദ്ര ജ​ഡേ​ജ 12 ഉം ​റ​ൺ​സ് എ​ടു​ത്ത​പ്പോ​ൾ ശി​ഖ​ർ ധ​വാ​ൻ ഒ​രു റ​ണ്ണെ​ടു​ത്തും ഋ​ഷ​ഭ് പ​ന്ത് റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ​യും പു​റ​ത്താ​യി.നേ​ര​ത്തെ, ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ പ​ന്തു​ക​ൾ​ക്ക് മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​തെ​യാ​ണ് വി​ൻ​ഡീ​സ് താ​ര​ങ്ങ​ൾ 95 റ​ൺ​സി​ൽ ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു.

33 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട ക​രീ​ബി​യ​ൻ പ​ട​യ്ക്ക് പി​ന്നീ​ട് തി​രി​ച്ചു​വ​രാ​നേ സാ​ധി​ച്ചി​ല്ല. സ്കോ​ർ ബോ​ർ‌​ഡി​ൽ ഒ​രു റ​ൺ​സ് മാ​ത്ര​മു​ള്ള​പ്പോ​ൾ ജോ​ൺ കാം​ബെ​ല്ലി​നെ പു​റ​ത്താ​ക്കി കൃ​ണാ​ൽ പാ​ണ്ഡ്യ​യാ​ണ് ഇ​ന്ത്യ​ൻ വി​ക്ക​റ്റ് വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. തൊ​ട്ടു പി​ന്നാ​ലെ ലൂ​യി​സി​നെ ഭു​വ​നേ​ശ്വ​ർ കു​മാ​ർ പു​റ​ത്താ​ക്കി. പി​ന്നീ​ട് ഒ​ത്തു ചേ​ർ​ന്ന പൂ​ര​നും പൊ​ള്ളാ​ർ​ഡും ചേ​ർ​ന്ന് വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ ക​ര​ക​റ്റു​മെ​ന്ന് തോ​ന്നി​ച്ച​താ​ണ് എ​ന്നാ​ൽ, അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ ന​വ​ദീ​പ് സെ​യ്നി ആ ​പ്ര​തീ​ക്ഷ​ക​ൾ ത​ല്ലി​ക്കെ​ടു​ത്തി.

പൂ​ര​നെ സ്വ​ന്തം പ​ന്തി​ൽ പി​ടി​ച്ചു പു​റ​ത്താ​ക്കി​യ സെ​യ്നി പൊ​ള്ളാ​ർ​ഡി​നെ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യും ഹെ​റ്റ്മെ​യ​റു​ടെ കു​റ്റി തെ​റി​പ്പി​ച്ചും ക​രീ​ബി​യ​ൻ പ​ത​ന​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടി. അരങ്ങേറ്റക്കാരൻ നവ്ദീപ് സെയ്നിയെന്ന ഇരുപത്താറുകാരൻ 4 ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്തപ്പോൾ ഭു​വ​നേ​ശ്വ​ർ കു​മാ​ർ ര​ണ്ടും വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, കൃ​ണാ​ൽ പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

0Shares