അയൽവാസികൾ തമ്മില്‍ വാക്കുതർക്കം; വയനാട്ടില്‍ ഒരാൾ വെടിയേറ്റ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing അയൽവാസികൾ തമ്മില്‍ വാക്കുതർക്കം; വയനാട്ടില്‍ ഒരാൾ വെടിയേറ്റ് മരിച്ചു

വയനാട്: അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടര്‍ന്ന് പുൽപ്പള്ളി കാപ്പി സെറ്റിൽ ഒരാൾ വെടിയേറ്റു മരിച്ചു. പുൽപ്പള്ളി സ്വദേശി നിധിൻ പത്മനാഭൻ ആണ് മരിച്ചത്. വെടിയേറ്റ് നിധിന്‍റെ ബന്ധു കിഷോറിന് ഗുരുതര പരിക്കേറ്റു.

ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വെടിവെച്ച ശേഷം കാട്ടിലേക്ക് കടന്ന അയൽവാസി ചാർളിക്ക് വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങി.

0Shares