അയ്യപ്പ ജ്യോതിയെ പിന്തുണച്ച് കാനം; അയ്യപ്പ ജ്യോതി ജനാധിപത്യപരമായ ഒന്നായിരിക്കാം; അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല

  • Post category:news
  • Reading time:1 min read
You are currently viewing അയ്യപ്പ ജ്യോതിയെ പിന്തുണച്ച് കാനം; അയ്യപ്പ ജ്യോതി ജനാധിപത്യപരമായ ഒന്നായിരിക്കാം; അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല

തിരുവനന്തപുരം: അയ്യപ്പ ജ്യോതിയെയും പദ്മകുമാര്‍ നിലപാടിനെയും പിന്തുണച്ച് കാനം. ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ തീരുമാനങ്ങളില്‍ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുവതികളെ ഇപ്പോള്‍ ശബരിമലയില്‍ കയറ്റാന്‍ പറ്റുന്ന സാഹചര്യം അല്ല ഉള്ളതെന്നു പറഞ്ഞ ദേവസ്വം ബോര്‍ഡ് അതേ കാര്യം കോടതിയെയും ബോധിപ്പിച്ചിരുന്നു.ശബരിമല കര്‍മ്മസമിതി ഇന്നു നടത്താനിരിക്കുന്ന അയ്യപ്പ ജ്യോതി പ്രതിഷേധം ജനാധിപത്യപരമായ ഒന്നായിരുന്നിരിക്കാം അതുകൊണ്ടു തന്നെ അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും കാനം അഭിപ്രായപ്പെട്ടു. വനിതാമതിലിനെതിരെ മറ്റാരും പ്രതിഷേധം സംഘടിപ്പിക്കരുതെന്ന അഭിപ്രായവും തനിക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്നൊരു അജണ്ട സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അത് 100 ശതമാനം വിജയമാകുമെന്ന് പറയാന്‍ പറ്റില്ലെന്നും കാനം പറഞ്ഞു.

0Shares