പയ്യന്നൂര്‍: പെരിങ്ങോത്ത് ബി.ജെ.പി നേതാവിന്റെ മകന്റെ ബൈക്ക് കത്തിച്ചു. ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി തെക്കേപുരയില്‍ മാധവന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മകന്‍ അഥിനേഷിന്റ ബൈക്കാണ് കത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.45 ഓടെ ആണ് സംഭവം. പാടിച്ചാല്‍ കൂടത്തെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ബൈക്കാണ് അഗ്‌നിക്കിരയാക്കിയത്. ശബ്ദംകേട്ടു വീട്ടുകാര്‍ ഉണര്‍ന്നു തീയണച്ചതിനാല്‍ സമീപത്തുണ്ടായിരുന്ന കാര്‍ അഗ്നിക്കിരയാകാതെ മാറ്റുവാന്‍ കഴിഞ്ഞു. വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
പിലാത്തറ പുറച്ചേരിയിലെ കോളിയാടന്‍ ദാമോദരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടവേര കാറിന്റെ ഗ്ലാസും തകര്‍ത്തിട്ടുണ്ട്. ദാമോദരന്റെ ഭാര്യ ഷൈലജ ഇന്നലെ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാര്‍ തകര്‍ത്തത്.
സി.പി.എമ്മാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. ബുധനാഴ്ച വൈകീട്ട് കണ്ണൂരിലെ പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന അയ്യപ്പജ്യോതി പരിപാടിക്കു നേരെ സി.പി.എം ആക്രമണം ഉണ്ടായിരുന്നു. അയ്യപ്പ ജ്യോതി തെളിയിക്കാനെത്തിയവര്‍ സഞ്ചരിച്ച ബസിനു നേരേയും ആക്രമണം നടന്നിട്ടുണ്ട്.
അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു; ബി.ജെ.പി നേതാവിൻ്റെ മകൻ്റെ ബൈക്ക് കത്തിച്ചു